Surprise Me!

'ദിലീപിനെ കുടുക്കിയത് പ്രമുഖ രാഷ്ട്രീയ നേതാവ്' | filmibeat Malayalam

2017-11-22 34 Dailymotion

P C George MLA supports Dileep in Actress Case <br /> <br />നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ദിലീപിനെ പിന്തുണക്കുന്ന നിലപാട് ആണ് പി സി ജോർജ് എംഎല്‍എ സ്വീകരിച്ചുപോന്നത്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപിനെ കുടുക്കിയതാണെന്നും പി സി ജോർജ് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയെയും പിസി ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ അധിക്ഷേപിച്ചു. ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും നിലപാട് ആവർത്തിച്ച് വീണ്ടും പി സി ജോർജ് രംഗത്തെത്തിയിരിക്കുകയാണ്. ദിലീപിനെ കുടുക്കാന്‍ ഉന്നത തലത്തില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിലെന്ന് പിസി ജോര്‍ജ് എംഎല്‍എ പറയുന്നു. രാഷ്ട്രീയ നേതാവിന്റെ പേര് താന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. രാഷ്ട്രീയ നേതാവ് മാത്രമല്ല ഗൂഢാലോചനയ്ക്ക് പിന്നിലെന്നും പിസി പറയുന്നു. രാഷ്ട്രീയ നേതാവിന്റെ മകനും ദിലീപിനെ കുടുക്കിയതില്‍ പങ്കുണ്ട്. ഒരു സാമ്പത്തിക ഇടപാടാണ് ദിലീപിനെ കുടുക്കാന്‍ തീരുമാനിച്ചതിലേക്ക് നയിച്ചത്. 20 കോടി രൂപാ ദിലീപിനോട് ഇവര്‍ ചോദിച്ചിരുന്നു. പക്ഷേ, നടന്‍ നല്‍കിയില്ല. ഇതിലുള്ള പകയാണ് ദിലീപിനെ കേസില്‍ കുടുക്കിയതെന്നാണ് പിസി ജോര്‍ജ് പറയുന്നു. <br />

Buy Now on CodeCanyon